PAYANGADI WEATHER Sunenergia adIntegra AdAds



ചെറുകുന്ന് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു



തളിപ്പറമ്പ്: പറശിനിക്കടവിലെ ടൂറിസ്റ്റ്‌ഹോമില്‍ ചെറുകുന്ന് സ്വദേശി തൂങ്ങിമരിച്ചു.

ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് പറശിനിക്കടവ് നവരത്‌ന ടൂറിസ്റ്റ് ഹോമിലെ 308-ാം നമ്പര്‍ മുറിയില്‍ ചെറുകുന്ന് ഒതയമ്മാടം എം.വി.ഹൗസില്‍ സന്തോഷ് ചാനന്‍ (50) എന്നയാളെ മരിച്ച നിലയില്‍ കണ്ടത്.

23 ന് രാത്രി 9.30 നാണ് ഇയാള്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത്.

പരേതരായ കുഞ്ഞമ്പു-ദേവി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍ ശ്രീധരന്‍, പരേതരായ മോഹനന്‍, മനോഹരന്‍.തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.


മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് സംസ്‌ക്കരിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.