PAYANGADI WEATHER Sunenergia adIntegra AdAds



പരിയാരം: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി കോടതിയില്‍ ഹാജരാകേണ്ട ദിവസം തൂങ്ങിമരിച്ചു

 


പരിയാരം: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി തൂങ്ങിമരിച്ചു.

പരിയാരം തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ പകുറന്‍ മൂസാന്റകത്ത്പി.എം.റഷീദ്(42) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് വീടിന്റെ അടുക്കളയുടെ പിറകുവശത്തെ വര്‍ക് ഏരിയയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

കഴിഞ്ഞ ദിവസമാണ് റഷീദിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

പരിയാരം പോലീസ് പരിധിയില്‍ 2017 ല്‍ നടന്ന വധശ്രമക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ റഷീദ് ഒളിവിലായിരുന്നു.

അരിപ്പാമ്പ്ര തട്ടിക്കൂട്ടി വീട്ടില്‍ ടി.കെ.ഷക്കീര്‍(23), അരിപ്പാമ്പ്ര പാറോലകത്ത് വീട്ടില്‍ പി.ഫസല്‍റഹ്മാന്‍(25), തട്ടിക്കൂട്ടി വീട്ടില്‍ ടി.കെ.സഫ്‌വാന്‍ എന്നിവരെ പ്രതി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

തളിപ്പറമ്പ് അഡീ.സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രശ്‌നം രമ്യമായി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ചതിനാല്‍ ജാമ്യം നല്‍കുകയായിരുന്നു.

ഇന്നലെ കോടതിയില്‍ ഹാജരാകേണ്ട ദിവസമാണ് തൂങ്ങിമരിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.