PAYANGADI WEATHER Sunenergia adIntegra AdAds



ഇനി കയ്യിൽ ഒരു ലക്ഷമുണ്ടെങ്കിലേ ഒരു പവൻ സ്വർണം ലഭിക്കൂ; കുത്തനെ കൂടി സ്വർണവില



സ്വർണവില ചരിത്രത്തിലെത്തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഡിസംബർ 15ന് വൈകുന്നേരം 22 കാരറ്റിന്റെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 99,280 രൂപ എന്ന റെക്കോർഡ് നിലയിലെത്തിയിരുന്നു.


ഇതോടെ സ്വർണവില ഒരു ലക്ഷം കടക്കുമെന്ന ചർച്ചകളും സജീവമായി. ഇന്നലെ വിലയിൽ ചെറുതായൊന്ന് കുറഞ്ഞ് 98160 ലേക്കെത്തിയെങ്കിലും ഇന്ന് ഒരു പവൻ സ്വർണത്തിൽ വില വർധിച്ച് 98,640 ലേക്കെത്തി. ഒരു ഗ്രാം സ്വർണത്തിന് 12,330 രൂപയിലേക്കെത്തി.


ആഗോളതലത്തിൽ സ്വർണത്തിന്റെ വിലയിൽ ഉണ്ടായ മുന്നേറ്റം ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു. 2025 അവസാനിക്കാനിരിക്കുമ്പോഴും മുകളിലേക്ക് കുതിക്കുന്ന സ്വർണവില അടുത്ത വ‌ർഷം എങ്ങനെയായിരിക്കുമെന്ന ആശങ്കയുമുണ്ട്. ട്രെന്റ് തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. ഈ വർഷം തന്നെ വില ഒരു ലക്ഷത്തിലെത്തിയേക്കാമെന്നും സാമ്പത്തിക വിദ​ഗ്ധർ വിലയിരുത്തുന്നുണ്ട്.


അതേ സമയം വിവാഹപ്പാർട്ടിക്കാർക്കും ആഭരണം വാങ്ങാൻ കാത്തിരുന്നവർക്കും വലിയ ആശങ്കയാണ് ദിവസം കഴിയും തോറും സ്വർണവിലയിലുണ്ടാകുന്ന വർധനവ്‌ ഉണ്ടാക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.