PAYANGADI WEATHER Sunenergia adIntegra AdAds



റെക്കോർഡ് തേരോട്ടം തുടർന്ന് സ്വർണവില; ഒറ്റയടിക്ക് വർധിച്ചത് 880 രൂപ



കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വർണവില റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വർധിച്ചത്. 1,03,560 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് ഉയർന്നത്. 12,945 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ചൊവ്വാഴ്ചയാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോൾ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വർധിച്ചതോടെയാണ് സ്വർണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തിൽ 95,680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയ സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് ദൃശ്യമായത്.

രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.