PAYANGADI WEATHER Sunenergia adIntegra AdAds



വിലയിലെ കുതിപ്പ് തുടരുമോ?അറിയാം ഇന്നത്തെ സ്വർണ്ണ വില

 


നവംബറിൽ സ്വർണ്ണ വിലയിലുണ്ടായ തേരോട്ടം ഡിസംബറിലും തുടരുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്. നവംബർ മാസം അവസാനം വൻ വർധനവാണ് സ്വർണ്ണ വിലയിൽ ഉണ്ടായത്. പവന് 95200 രൂപയും ഗ്രാമിന് ₹11,900 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ്ണത്തിന്റെ വില. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ സ്വർണ്ണ നിലക്കായിരുന്നു ഇത്

നവംബറിലെ സ്വർണ്ണ വിലയിലുണ്ടായ കുതിപ്പ് തുടരുകയാണ് ഡിസംബറിലും പവന് 480 രൂപ വർധിച്ച് 95,680 രൂപയായി ഗ്രാമിന് 60 രൂപ കൂടി 11960 രൂപയായി . സ്വർണ്ണ വിലയിലെ വർദ്ധനവ് ഇങ്ങനെ തുടർന്നാൽ ഈ വര്ഷം അവസാനിക്കുമ്പോഴേക്കും സ്വർണ്ണ വില പവന് ഒരു ലക്ഷം രൂപ കടക്കും.

സ്വർണ്ണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ഇതൊരു കടുത്ത തിരിച്ചടിയായിരിക്കും. ലോകവിപണിയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്,. സ്വർണ്ണ വില കുതിപ്പ് തുടരുമ്പോളും ആളുകൾ സ്വർണ്ണം വാങ്ങാതിരിക്കുന്നില്ല, സ്വർണ്ണം ഭാവിയിലേക്കുള്ള കരുതലായാണ് പലരും കാണുന്നതെന്നാണ് ഇതിനു പിന്നിലെ കാരണം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.