PAYANGADI WEATHER Sunenergia adIntegra AdAds



പൊന്നാണ് പൊന്ന്; കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; വിലയില്‍ ഇന്ന് വര്‍ധനവ്



സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഇന്നലെ 640 രൂപ കുറഞ്ഞുനിന്ന വിലയാണ് ഇന്ന് വീണ്ടും കൂടിയത്. ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി മറിയുകയാണ്. അന്താരാഷ്ട്ര വിപണിയിലും വില കൂടിവരുന്നുണ്ട്. രൂപയുടെ മൂല്യത്തിലുള്ള ഇടിവും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.


ഇന്നത്തെ സ്വര്‍ണവില


22 കാരറ്റ് സ്വര്‍ണത്തിന് പവന് 480 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയില്‍ ഒരു പവന്റെ നിരക്ക് 98640 രൂപയായി. ഗ്രാമിന് 60 രൂപ കൂടി 12330 രൂപയില്‍ എത്തിനില്‍ക്കുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10200 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് 1 പവന് 81,600 രൂപയാണ് വിപണി വില. ഇന്നലത്തേക്കാള്‍ 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വെള്ളിയുടെ വില ഇന്നും ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഒരു ഗ്രാമിന് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയുമാണ് ഇന്നത്തെ വെള്ളിവില.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.