പഴയങ്ങാടി : മാടായിപ്പാറയിൽ തീപ്പിടിത്തത്തിൽ പുൽമേടുകൾ കത്തിനശിച്ചു. സഹകരണ കോളേജിനും തെക്കിനാക്കീൽ കോട്ടയ്ക്കുമിടയിലായിരുന്നു തീപ്പിടിത്തം. ബുധനാഴ്‌ച വൈകീട്ട് മൂന്നരയോടെ പാറയുടെ പഴയങ്ങാടി താഴ്വാരത്തുനിന്നാണ് തീ മുകളിലേക്ക് പടർന്നതെന്ന് കരുതുന്നു. ഏക്കറോളം പുൽമേടുകളാണ് കത്തിയത്.



