തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യശാലകൾ പൂർണമായി അടച്ചിടും. ബാറുകൾ, ബെവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റുകൾ എന്നിവ ഇന്നു പ്രവർത്തിക്കില്ല. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്കു സമീപത്തുവച്ചു വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാനോ പാടില്ല. എക്‌സൈസ് അധികൃതർ പ്രത്യേകം പരിശോധനകൾ നടക്കും.



