PAYANGADI WEATHER Sunenergia adIntegra AdAds



ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

 


തളിപ്പറമ്പ്: ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവാവ്  കുഴഞ്ഞു വീണ് മരിച്ചു.

കല്യാശേരി മാങ്ങാട് വെസ്റ്റിലെ വാണിയന്‍ വളപ്പില്‍ വി.വി.ഷൈജു(42)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.50 ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഷൈജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനാണ്.അവിവാഹിതനാണ്.സഹോദരങ്ങള്‍: ബൈജു, ചിത്ര, സജിന.

കണ്ണൂര്‍ ഗവ.മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചക്ക് ഒന്നോടെ മാര്യാംഗലം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.