കണ്ണൂർ : പഴയങ്ങാടിയിൽ കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. റോഡിന്റെ ഇരു വശങ്ങളിൽ നിന്നുമെത്തിയ രണ്ടു മുന്നണികളുടെ പ്രവർത്തകർ പരസ്പരം കല്ലും ചെരുപ്പും വടിയും എറിഞ്ഞതോടെയാണ് പ്രദേശത്ത് അൽപസമയം വലിയ തിരക്കും അക്രമാവസ്ഥയും നിലനിന്നത്.
സംഘർഷത്തിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മാടായി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി മുബാസ് സി.എച്ച്ക്കും, റൂറൽ DHQയിൽ സേവനമനുഷ്ഠിക്കുന്ന എസ്.ഐ അബ്ദുൽ റൗഫ്ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ചികിൽസയ്ക്കായി ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.



