PAYANGADI WEATHER Sunenergia adIntegra AdAds



കണ്ണപുരം : ബ്രൗണ്‍ഷുഗര്‍വേട്ട, ആസാം സ്വദേശി അറസ്റ്റിൽ

കണ്ണപുരം, പഴയങ്ങാടി ഭാഗത്തേക്ക് മൊത്തമായി ബ്രൗണ്‍ ഷുഗര്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് എക്‌സൈസ് പറഞ്ഞു

 


കണ്ണൂര്‍: 7.634 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ ചെറുകുന്ന്, കണ്ണപുരം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 7.634 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി വഫാസുദ്ദീന്‍ (26)എന്നയാളെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബുവിനും പി.പി സുഹൈലിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കണ്ണപുരം, പഴയങ്ങാടി ഭാഗത്തേക്ക് മൊത്തമായി ബ്രൗണ്‍ ഷുഗര്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് എക്‌സൈസ് പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.