PAYANGADI WEATHER Sunenergia adIntegra AdAds



ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ



കോഴിക്കോട്: ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിലായി. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് ബ്ലെസ്ലിയെ അറസ്റ്റ് ചെയ്‌തത്‌. കേസിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കേസിലെ പ്രതികളായ എട്ട് പേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ബ്ലെസ്ലിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്‌ത മറ്റ് രണ്ട് പേർ ജയിലിൽ കഴിയുകയാണ്. നടന്നത് വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകൾ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തത്. വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി റിമാർഡ് ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.