PAYANGADI WEATHER Sunenergia adIntegra AdAds



വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്ന് കിണറ്റില്‍ വീണ കുഞ്ഞ് മരിച്ചു

 



ഉഡുപ്പി:വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്ന് കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുല്‍ക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണ് മരണപ്പെട്ടത്.ഉറങ്ങിക്കിടന്ന കുഞ്ഞിനെ തോളിലെടുത്ത് വെള്ളം കോരുന്നതിനിടെ കുട്ടി കിണറ്റില്‍ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

അപകടം നടന്നയുടൻ തന്നെ അമ്മ കയറുപയോഗിച്ച്‌ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തിയ ഉഡുപ്പി ടൗണ്‍ പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.