തളിപ്പറമ്പ്:തളിപ്പറമ്പിൽ ബിജെപി നേതാവിന്റെ ഓട്ടോറിക്ഷയ്ക്ക് നേരെ അക്രമം. ബിജെപി കുറ്റേരി ഏരിയ പ്രസിഡൻറ് പി.വി. കുഞ്ഞിരാമന്റെ ഓട്ടോറിക്ഷയുടെ ഗ്ലാസ് അജ്ഞാതർ അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷയുടെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായി തകർന്ന നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ബിജെപി, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.



