PAYANGADI WEATHER Sunenergia adIntegra AdAds



യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിന്‍ യാത്രക്ക് ഇനി ചെലവേറും; നിരക്കുകള്‍ കൂട്ടി,പുതുക്കിയ ചാർജുകള്‍ ഇങ്ങനെ



ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വെ. പുതുക്കിയ നിരക്ക് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് മാറ്റത്തിലൂടെ റെയിൽവെ പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് വിഭാവനം ചെയ്തിരിക്കുന്നത്.

പുതുക്കിയ നിരക്ക് അനുസരിച്ച് ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ അധികമായി നല്‍കണം. മെയില്‍/എക്‌സ്പ്രസ് നോണ്‍-എസി, എസി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസ അധികമായി നല്‍കണം. 215 കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.