പിലാത്തറ : ഇലക്ട്രോണിക്സ് സ്ഥാപനം കത്തിനശിച്ചു. മാതമംഗലം റോഡിൽ സിംഗപ്പൂർ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അമേയ എന്ന ഇലക്ട്രോണിക്സ് കടയാണ് തീപിടിച്ച് കത്തി നശിച്ചത്.കട പൂർണ്ണമായും കത്തി നശിച്ചു.നാട്ടുകാരും ഫയർഫോഴ്സും കൂടി തീയ്യണച്ചു വെള്ളിയാഴ്ച്ച രാത്രിയോടെ ആയിരുന്നു സംഭവം.



