ഇടുക്കിയിൽ എട്ടാംക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്കമേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാൽ ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. വല്യമ്മയുടെ വീട്ടിലെ മുറിക്കുളളിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ശാന്തൻപാറ പൊലീസ് മേൽനടപടികൾ ആരംഭിച്ചു.



