PAYANGADI WEATHER Sunenergia adIntegra AdAds



പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി



കാസർകോട്: കാസർകോട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്തിയായ പ്രജ്വൽ (14) ആണ് മരിച്ചത്. കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടി സ്വദേശികളായ ജയകര-അനിത ദമ്പതികളുടെ മകനാണ് പ്രജ്വൽ. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പ്രജ്വൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം. കിടപ്പുമുറിയിലെ കൊളുത്തിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അമ്മ അനിത മകളെ സ്‌കൂളിൽ നിന്ന് വിളിക്കുന്നതിനായി പോയിരുന്നു.

ഞായറാഴ്‌ച പ്രജ്വൽ അമ്മയുടെ വീട്ടിൽ പോയിരുന്നു. തിങ്കളാഴ്‌ച അവിടെ നിന്നാണ് പരീക്ഷയെഴുതാൻ പോയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രജ്വൽ സ്കൂളിലെത്തിയത്. സമയം കഴിഞ്ഞിട്ടും പ്രജ്വലിനെ പരീക്ഷയെഴുതാൻ അനുവദിച്ചതായി അധ്യാപകർ പറഞ്ഞു. സംവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.