എടക്കാട് : നിർത്തിയിട്ട പിക് അപ്പ് വാനിൻ്റെ ബാറ്ററി മോഷ്ടിച്ചു കൊണ്ടുപോയ പ്രതി പിടിയിൽ. ചിറക്കൽ കുന്നുംക്കൈ സ്വദേശി വി. അമീറിനെയാണ് എടക്കാട് സ്റ്റേഷൻ ഇൻസ്പെക്‌ടർ കെ.വി. ഉമേശനും സംഘവും അറസ്റ്റു ചെയ്‌ത്.
എടക്കാട് ടൗണിലെ ഗ്ലോബൽ ഗ്രാനൈറ്റ് സ്ഥാപനത്തിൻ്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കെ എൽ 10. എ. കെ. 831 നമ്പർ പിക് അപ്പ് വാനിലുണ്ടായിരുന്ന ബാറ്ററി ആണ് ഈ മാസം 23 നും രാത്രിയിൽ മോഷണം പോയത്. തുടർന്ന് ഉടമ എടക്കാട് സ്വദേശി കെ പി നൗഷാദ് പോലീസിൽ പരാതിനൽകി.6800 രൂപയുടെ നഷ്ട്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതി പിടിയിലായത്.


