PAYANGADI WEATHER Sunenergia adIntegra AdAds



സ്കൂട്ടറിൽനിന്ന് വീണ യുവതി ലോറി കയറി മരിച്ചു; വോട്ട് ചെയ്ത് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ ദാരുണാന്ത്യം — മരിച്ചത് എം.ജി.എം സംസ്ഥാന സെക്രട്ടറി

 


കുഴൽമന്ദം: വോട്ട് ചെയ്തതിനു പിന്നാലെ മടങ്ങവേ ഉണ്ടായ ദാരുണാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് (എം.ജി.എം) സംസ്ഥാന സെക്രട്ടറിയായ എരിമയൂർ ചിമ്പുകാട് അബ്ദുലത്തീഫിന്റെ ഭാര്യ നാജിയ (26) ആണ് മരിച്ചത്. പാലക്കാട് സിവിൽ സ്റ്റേഷൻ സമീപം താമസിക്കുന്ന കുടുംബമാണ്.

അപകടം വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ ദേശീയപാതയിലെ കണ്ണനൂർ തോട്ടുപാലം സമീപത്തു വച്ചാണ് സംഭവിച്ചത്. എരിമയൂരിൽ വന്ന് വോട്ട് ചെയ്ത് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പാലക്കാട് ഭാഗത്തേക്ക് മടങ്ങുകയായിരുന്ന നാജിയയും ഭർത്താവും ദേശീയപാതയിൽ കൂട്ടിയിട്ട മണലിൽ സ്കൂട്ടർ കയറിയതോടെ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണു.


തെറിച്ചു വീണ നാജിയയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാജിയയെ ആദ്യം കണ്ണാടി സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് 6.15ഓടെ മരണം സ്ഥിരീകരിച്ചു.

കുഴൽമന്ദം പൊലീസ് കേസെടുത്തിട്ടുണ്ട്.

പിതാവ്: സക്കരിയ മാതാവ്: ബീവിജാൻ ഭർത്താവ്: അബ്ദുലത്തീഫ് മക്കൾ: ലുത്ത്ഫിയ, നസ്മിൽ സഹോദരങ്ങൾ: മുഹമ്മദ് സബിൻ, മുഹമ്മദ് നബിൽ

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.