PAYANGADI WEATHER Sunenergia adIntegra AdAds



കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാല്‍വഴുതി താഴ്ചയിലേക്ക് വീണു. വ്യാപാരിക്ക് ദാരുണാന്ത്യം

 


കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാല്‍വഴുതി താഴ്ചയിലേക്ക് വീണു. വ്യാപാരിക്ക് ദാരുണാന്ത്യം.മൂന്നാർ ടൗണിലെ ഒപിജി ബേക്കറി ഉടമ, മൂന്നാർ ടൗണ്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒളാട്ടുപുറത്ത് 49 കാരനായ ആന്റണി ജോർജ് ആണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം.

ലക്ഷ്മി എസ്റ്റേറ്റിലുള്ള ബന്ധുവിന്റെ വീട്ടില്‍പോയി മടങ്ങിവരുന്നതിനിടയില്‍ സ്വന്തം വീടിന് സമീപമാണ് അപകടം. കാറിലുണ്ടായിരുന്നവരെ വീട്ടില്‍ ഇറക്കിയശേഷം, പതിവായി കാർ പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തി. എന്നാല്‍, ഇവിടെ മറ്റൊരു ബൈക്ക് നിർത്തിയിട്ടിരുന്നു.

കാർ പാർക്ക് ചെയ്യുന്നതിനായി ബൈക്ക് തള്ളിനീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കാല്‍വഴുതി 20 അടിയോളം താഴ്ചയുള്ള മെയിൻ റോഡിലേക്ക് വീഴുകയായിരുന്നു. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: കരോളിൻ. മക്കള്‍: ജിയോ, ജിയാൻ. സംസ്കാരം ശനിയാഴ്ച 11-ന് മൂന്നാർ മൗണ്ട് കാർമല്‍ ബസിലിക്കാ സെമിത്തേരിയില്‍.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.