കരിവെള്ളൂർ : ദേശീയപാതയിൽ കരിവെള്ളൂർ നിടുവപ്പുറം റോഡിനു സമീപം ബൈക്കിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. പെരിങ്ങോത്തെ ആദ്യകാല ഡ്രൈവർ കൊടക്കാട് കളത്തേരയിൽ താമസിക്കുന്ന പുളുക്കൂൽ മോഹനനാണു (64) മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7ന് ആയിരുന്നു അപകടം. ദേശീയപാതയ്ക്കു കുറുകെ കടക്കുമ്പോൾ കാഞ്ഞങ്ങാട് ഭാഗത്തുനിന്നു പയ്യന്നൂർ ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: കൊടക്കാരന്റെ രാധാമണി. മക്കൾ: ഡോ.ചിത്ര (തളിപ്പറമ്പ്, പിഎച്ച്സി), ചൈതന്യ (ലാബ് അസിസ്റ്റന്റ്, മംഗളൂരു). മരുമകൻ: ഷിഗിൽ (ജവാൻ). സഹോദരി: പരേതയായ തമ്പായി.



