PAYANGADI WEATHER Sunenergia adIntegra AdAds



പയ്യന്നൂരിൽ ടാങ്കർ ലോറി സ്‌കൂട്ടറിൽ ഇടിച്ച സംഭവം, സ്കൂൾ ജീവനക്കാരി മരിച്ചു

 


പയ്യന്നൂര്‍: ദേശീയ പാതയിൽ കണ്ടോത്ത്ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച്  പരുകേറ്റ യുവതി മരിച്ചു. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്റി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിൻ്റെ ഭാര്യ കെ.കെ. ഗ്രീഷ്മ (38) യാണ് മരിച്ചത്. ഇന്ന് രാവിലെ 9.45 മണിയോടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേ റ്റ യുവതിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അംഗൻവാടി അധ്യാപിക കെ.കെ. ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി.മധുസൂദനൻ്റെയും മകളാണ് മരണപ്പെട്ട ഗ്രീഷ്മ. മകൻ: ആരവ് (വിദ്യാർത്ഥികരിവെള്ളൂർ സ്കൂൾ).

സഹോദരൻ

: വൈശാഖ് (ബാംഗ്ലൂർ).

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.