കണ്ണൂർ: പാപ്പിനിശ്ശേരി കൊട്ടപ്പാലത്ത് ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. പാപ്പിനിശ്ശേരി വെസ്‌റ്റ് കൊട്ടപ്പാലം വെളുത്തേരി തോട്ടത്തിൽ രഞ്ജിത് (59) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെ സൈക്കിൾ റൈഡിങ്ങിന് പോയപ്പോഴാണ് ലോറി ഇടിച്ചത്. ഭാര്യ: കെ.ടി.രഞ്ജിനി. മക്കൾ: നിവേദ് (വിദ്യാർഥി, ഗവ. എൻജിനീയറിങ് കോളജ് ധർമശാല), ശ്രീരാഗ് (വിദ്യാർഥി, പാപ്പിനിശേരി ഇഎംഎസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ).



