കൂത്തുപറമ്പ് : പാനൂർ റൂട്ടിൽ പത്തായക്കുന്നിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. ബസിലുണ്ടായിരുന്ന ഒരാൾക്ക് നിസ്സാര പരുക്കേറ്റു. ബസ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്നയാൾ ഓടിമാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.



