PAYANGADI WEATHER Sunenergia adAds



കണ്ണൂർ കാൽടെക്സിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണ് കാർ തകർന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

 


കണ്ണൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ കാൽടെക്സ് ഗാന്ധി സർക്കിളിന് സമീപം കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണ് കാറിന് നാശനഷ്ടം. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് വലിയ കോൺക്രീറ്റ് ഭാഗങ്ങൾ വീണത്.

സമീപത്ത് ക്ലിനിക് നടത്തുന്ന ദന്ത ഡോക്ടർ ശ്രീലേഖ അരുണിന്റെ കാറിന് മുകളിലേക്കാണ് കോൺക്രീറ്റ് പാളികൾ പതിച്ചത്. കാർ നിർത്തി ഡോക്ടർ ക്ലിനിക്കിലേക്ക് പോയ തൊട്ടുപിന്നാലെയായിരുന്നു അപകടം. അപകടത്തിൽ കാറിന്റെ മുൻവശത്തെ ചില്ലും ബോണറ്റും പൂർണ്ണമായും തകർന്നു.

കോർപ്പറേഷൻ പണ്ട് പൊളിക്കാൻ തീരുമാനിച്ച കെട്ടിടമാണിതെങ്കിലും കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ പൊളിച്ചു മാറ്റാൻ സാധിച്ചിരുന്നില്ല. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളും ഏതു നിമിഷവും അടർന്നു വീഴാവുന്ന അവസ്ഥയിലാണ്. തിരക്കേറിയ ഗാന്ധി സർക്കിളിന് സമീപം നടന്ന ഈ അപകടം കാൽനടയാത്രക്കാരെയും വാഹനയാത്രക്കാരെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കോടതിയിലെ നിയമതടസ്സങ്ങൾ നീക്കി കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.