PAYANGADI WEATHER Sunenergia adIntegra AdAds



കണ്ണൂർ : ബൈക്ക് ഇടിച്ച് വയോധിക മരിച്ചു.

 


മാതമംഗലം: ഏര്യം ആലക്കാട് ബൈക്ക് ഇടിച്ച് വയോധിക മരിച്ചു.  ആലക്കാട് ഒടേര താമസിക്കുന്ന പൊയിൽ ആമിന (71) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആലക്കാട് വലിയപള്ളിയിൽ നടക്കുന്ന മതപ്രഭാഷണ ചടങ്ങിൽ പങ്കെടുക്കാൻ റോഡരികിൽ കൂടി നടന്ന് പോകുമ്പോൾ പളളിക്ക് സമീപം വച്ചാണ് ബൈക്ക് ഇടിച്ചത്. 

പരിക്ക് പറ്റിയ ഉടൻ എടക്കോത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. 

ഭർത്താവ്: ഇബ്രാഹിം കുട്ടി. 

മക്കൾ: വഹീദ, നസീമ, അബൂബക്കർ.

 മരുമക്കൾ: അഷറഫ് (കാലിക്കടവ്), ഹംസ (നെടുവോട് ) മുഹ്സിന ( പെരുവണ).

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.