PAYANGADI WEATHER Sunenergia adIntegra AdAds



സ്കൂൾ ജീവനക്കാരി മരിച്ച കേസിൽ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

 


പയ്യന്നൂര്‍: ദേശീയ പാതയിൽ കണ്ടോത്ത്ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ച കേസിൽ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി സുജിത് പ്രസാദിനെ (28) നെയാണ് എസ്.ഐ.പി.യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ 9.45 മണിയോടെ ദേശീയ പാതയിൽ കണ്ടോത്ത് ആയിരുന്നു അപകടം. അന്നൂർ അമ്പലത്തിന് സമീപം താമസിക്കുന്നകടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്റി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിൻ്റെ ഭാര്യ എം.ഗ്രീഷ്മ (38) യാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് അപകടം വരുത്തിയ ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.