എറണാകുളം ആലുവയിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്ക്. കാലടി സ്വദേശി വളാഞ്ചേരി വീട്ടിൽ എസ്തപ്പാൻ (69) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപത്തു വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് കുടിവെള്ള ടാങ്കറിൽ ഇടിച്ച് മറിയുകയായിരുന്നു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി എസ്തപ്പാനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. സഹോദരൻ വർഗീസ് (59) ഭാര്യ റോസി (65) ആംബുലൻസ് സ്റ്റാഫ് അതുൽ (24) എന്നിവർക്കാണ് പരുക്കേറ്റത്.



