ആലക്കോട്: രോഗങ്ങൾ ഭേദമാവാത്ത മനോവിഷമത്തിൽ യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു.
തേർത്തല്ലിയിലെ ഓരത്ത് വീട്ടിൽ ദേവസ്യ-ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ഡി.വിപിൻ (35)നെയാണ് ഇന്ന് രാവിലെ ഏഴോടെ മരിച്ച നിലയിൽ കണ്ടത്.
വിവിൻ പൈൽസ്, ടി.ബി തുടങ്ങിയ അസുഖങ്ങൽ കാരണം മനോവിഷമത്തിലായിരുന്നു.
കിടപ്പുമുറിക്ക് മുകളിലെ ഇരുമ്പ് പൈപ്പിൽ സാരിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.അവിവാഹിതനാണ്.സഹോദരൻ: വിമൽ.ആലക്കോട് പോലീസ് ഇൻക്വസ്റ്റ് നടത്തി.
ശവസംസ്ക്കാരം നാളെ രാവിലെ പത്തിന് പെരുമ്പടവ് പള്ളി സെമിത്തേരിയിൽ നടക്കും.



