ആലക്കോട്: സ്ഥിര മദ്യപാനം മൂലമുള്ള മാനസികവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു.വെള്ളാട് പാറ്റാക്കളം പാറേൻമൊട്ടയിലെ ചപ്പിലി വീട്ടിൽ ചെറിയകേളൻ-ജാനകി ദമ്പതികളുടെ മകൻ പി.കെ.സാബു(40) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9 നാണ് അയൽവാസിയായ ആദംപള്ളിൽ തങ്കപ്പൻ എന്നയാളുടെ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്.
സഹോദരങ്ങൾ: സിജി, മിനി, ശോഭ, കുഞ്ഞുമോൻ.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ശവസംസ്ക്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ നടക്കും.


