PAYANGADI WEATHER Sunenergia adAds



യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ പകർത്തി, യുവതിയും ഭർത്താവിൻറെ സുഹൃത്തും അറസ്റ്റിൽ



ഹണി ട്രാപ്പ് കേസിൽ പൊന്നാനിയിൽ യുവതിയും യുവതിയുടെ ഭർത്താവിൻറെ സുഹൃത്തും അറസ്റ്റിലായി. പട്ടമാർ വളപ്പിൽ നസീമ (44), ഇവരുടെ ഭർത്താവിൻറെ സുഹൃത്ത് വളപ്പിൽ അലി എന്നയാളുമാണ് അറസ്റ്റിലായത്.


മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്വകാര്യ ചിത്രങ്ങൾ പകർത്തിയ ശേഷം പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി. കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നസീമയും അലിയും പിടിയിലായത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.