വളപട്ടണം: സ്ക്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വ്യാപാരി മരിച്ചു.ചിറക്കൽ പുതിയതെരു മണ്ഡപം കുരിക്കളകത്ത് വീട്ടിൽ കെ.മുസ്തഫ (73)ആണ് മരിച്ചത്.ഡിസംബർ 20 ന് രാത്രി എട്ടരക്ക് ആശാരികമ്പനിക്ക് സമീപം ഗുഡ്‌സ് ഓട്ടോയിൽ നിന്ന് മൽസ്യംവാങ്ങി റോഡ് മുറിച്ചുകടന്ന് എതിർവശത്തെ സ്വന്തം കടയിലേക്ക് പോകവെ കാട്ടാമ്പള്ളി ഭാഗത്തുനിന്നും പുതിയതെരുഭാഗത്തേക്ക് അമിതവേഗതിയിലെത്തിയ കെ.എൽ-13ബി.എ 5643 സ്ക്കൂട്ടർ ഇടിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 9.15നാണ് മരിച്ചത്.
പരേതരായ അഹമ്മദ്-സക്കീന ദമ്പതികളുടെ മകനാണ്.
ഭാര്യ: സൗറ.മക്കൾ: ഫൈസൽ, ഫാസില, ജാസ്മിൻ.സഹോദരൻ: സുബൈർ.
വ്യാപാരി വ്യവസായി ഏകോപനസമിതി പുതിയതെരു യൂണിറ്റ് അംഗമാണ്.കബറടക്കം ഇന്ന് വൈകുന്നേരം വളപട്ടണം മന്ന കബർസ്ഥാനിൽ.



