കണ്ണൂർ: സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു.നിർമാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ മുഹമ്മദ് മാർവാൻ ആണ് മരിച്ചത്.
കതിരൂർ പുല്യോട് ആണ് സംഭവം.കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു കുട്ടി. കാൽ വഴുതി വീണതാണെന്നാണ് പ്രാഥമികനിഗമനം.ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു.
കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകനാണ് മുഹമ്മദ് മാർവാൻ. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.



