കൊട്ടിയൂർ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് നിർത്തിയിട്ട കാർ കത്തി നശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഡോ. നവാസാണ് കാർ ഉപയോഗിക്കുന്നത്.
സഹോദരൻ നിയാസ് അലിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. പേരാവൂരിൽ നിന്നുള്ള അഗ്നിരക്ഷ സേന എത്തിയാണ് തീയണച്ചത്. വെള്ളി രാത്രി 10.30-ഓടെയാണ് സംഭവം



