PAYANGADI WEATHER Sunenergia adIntegra AdAds



ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം; സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെത്തി



കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയിൽ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ കാടുവെട്ടുന്ന ആളാണ് അസ്ഥികൂടം കണ്ടത്തിയത്. കാട് വെട്ടാൻ വന്ന ആളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഇതിന് സമീപത്ത് നിന്നും ഒരു ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടം എന്നാണ് പൊലീസ് സംശയിക്കുന്നത്.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.