തളിപ്പറമ്പ്: കാൻസർ രോഗത്തെ തുടർന്നുള്ള മാനസിക വിഷമം കാരണം വീട്ടമ്മ തൂങ്ങിമരിച്ചു.അമ്മംകുളം സാൻ്റാ മോണിക്ക കോൺവെന്റിന് സമീപത്തെ കാരക്കാട്ട് വീട്ടിൽ സി.ഡി.ശിവാനന്ദന്റെ ഭാര്യ ടി.സി.ശ്യാമള(65) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെയാണ് വീടിന് പിറകിലെ സ്റ്റെയർകേസിന്റെ ഹാന്റ് റെയിലിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.മക്കൾ: രാജി, ശരത്. മരുമക്കൾ: അനിൽ, അനുമോൾ.മൃതശരീരം നാളെ രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും.
സംസ്കാരം ഉച്ചക്ക് 1 മണിക്ക് പയ്യാമ്പലത്ത് നടക്കും.



