PAYANGADI WEATHER Sunenergia adIntegra AdAds



വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ



വർക്കല: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ഓട്ടോയിൽ ഇടിച്ച് അപകടം. വർക്കല അകത്തുമുറിയിൽ രാത്രി പത്തോടെയാണ് സംഭവം. റെയിൽവേ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോറിക്ഷാ ട്രാക്കിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ, ഓട്ടോ ഡ്രൈവർ സുധിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓട്ടോറിക്ഷ ട്രാക്കിൽ വീണതോടെ സുധി ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം പിടിച്ചിട്ട ട്രെയിൻ ഓട്ടോറിക്ഷ ട്രാക്കിൽ നിന്ന് മാറ്റിയശേഷമാണ് യാത്ര തുടർന്നത്. ഇതോടെ, രാത്രി 10.40-ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ 11.50-ഓടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.