PAYANGADI WEATHER Sunenergia adIntegra AdAds



നെരുവമ്പ്രത്ത് യുഡിഎഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു



പഴയങ്ങാടി :ഇന്നലെ വൈകുന്നേരം നെരുവമ്പ്രം യുപി സ്കൂളിൽ വെച്ച് യുഡിഎഫ് സ്ഥാനാർത്ഥിയെയും ബൂത്ത് ഏജന്റുമാരെയും ആക്രമിച്ച സിപിഎം നടപടിയിൽ 

ഏഴോം പഞ്ചായത്ത് യുഡിഎഫ് നെരുവമ്പ്രത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു 

 എ പി ജയശീലൻ അധ്യക്ഷത വഹിച്ചു 

മുസ്ലീം ലീഗ് നേതാവ് സിപി റഷീദ് മുഖ്യപ്രഭാഷണം നടത്തി 

ഡിസിസി സെക്രട്ടറി അഡ്വക്കേറ്റ് ബ്രിജേഷ് കുമാർ,കെപിപിസി അംഗം എംപി ഉണ്ണികൃഷ്ണൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എൻ ജി സുനിൽകുമാർ, എസ്കെപി സക്കറിയ, സുധീഷ് കടന്നപ്പള്ളി എ പി ബദുറുദ്ദീൻ, വി രാജൻ,എം അബ്ദുള്ള , കെ സൈനുൽ ആബിദ്,പാറയിൽ കൃഷ്ണൻ 

എന്നിവർ പ്രസംഗിച്ചു 

ഏഴോം മൂന്നാം പീടികയിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ചു നെരുവമ്പ്രത്ത് അവസാനിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.