ഇടുക്കി അടിമാലിയിൽ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തോക്കുപാറ ഈട്ടിക്കൽ സ്വദേശികളായ അനൂപ് - ജോൽസി ദമ്പതികളുടെ മകൻ 10 വയസുകാരൻ ആഡ്‌ബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അടിമാലി വിശ്വ ദീപ്‌തി പബ്ലിക് സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ആഡ്ബിൻ. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകരും രക്ഷിതാക്കളും വഴക്ക് പറഞ്ഞതിൻ്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



