PAYANGADI WEATHER Sunenergia adIntegra AdAds



പാമ്പിനെ അറിയാതെ ചവിട്ടി; മൂന്നാം ക്ലാസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു



വർക്കല: പാമ്പ് കടിയേറ്റ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ജനാർദ്ദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥ്-അഥിദി സത്യൻ ദമ്പതികളുടെ ഏകമകൻ ആദിനാഥ് (8)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45 ഓടെയാണ് സംഭവം. വീടിൻ്റെ മുൻഭാഗത്തെ സ്റ്റെപ്പിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടിയതോടെ കടിയേൽക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ആദ്യം പാരിപ്പള്ലി മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും * കൊണ്ടു പോകവേ രാത്രി 11ഓടെയാണ് മരിച്ചത്. സംസ്ക്‌കാരം ഇന്ന് രാവിലെ10ന് വീട്ടുവളപ്പിൽ. ജനാർദ്ദനപുരം ഗവ. എം.വി.എൽ.പി സ്‌കൂൾ വിദ്യാർത്ഥിയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.