കണ്ണൂർ: കാഞ്ഞിരോട് സ്വദേശി റിയാൻ പാലക്കാട്ടെ കുടുംബവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു 14 വയസ്സായിരുന്നു. അഹമ്മദ് നിഷാദിന്റെയും, റിമാസിന്റെയും മകനാണ്. കാഞ്ഞിരോട് ചക്കരക്കൽ റോഡിലെ നഫീസ മൻസിലിലാണ് റിയാന്റെ കുടുംബം താമസിക്കുന്നത്. പാലക്കാട് പിരായിരിയിലുള്ള മാതാവിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
പാലക്കാട് മേഴ്സി കോളജിന് സമീപമുള്ള ഉമ്മയുടെ വീട്ടിൽ ഇന്നലെ ഉച്ചക്ക് വിരുന്ന് വന്നതായിരുന്നു റിയാനും, കുടുംബവും. തന്റെ സഹോദരനുമായി കളിച്ചു കൊണ്ടിരിക്കെ രാത്രി 7 മണിക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.



