കൊല്ലം: പുനലൂർ മുക്കടവ് ആളുകേറാമലയിലെ കൊലപാതകത്തിൽ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ട് പൊലീസ്. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. വ്യക്തിയെ പരിചയമുള്ളവരോ തിരിച്ചറിയുന്നവരോ പൊലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. രണ്ടുമാസം മുൻപാണ് ആളുകേറാമലയിൽ കത്തിക്കരിഞ്ഞ മൃതദേഹം ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.



