തളിപ്പറമ്പ്:പണം വെച്ച് ചീട്ടുകളിഅഞ്ചുപേരെ പോലീസ് പിടികൂടി. കുറുമാത്തൂർ കൂനം സ്വദേശി ശശി അത്തിലാട്ട് (57), എ. കുഞ്ഞിരാമൻ(70),ആതിരിയാട് സ്വദേശി കെ.സുമേഷ്(43), കൂനത്തെ കെ.വി. മഹേഷ് (49), കെ.കെ. ലത്തീഫ് (62) എന്നിവരെയാണ് എസ്.ഐ. കെ.ദിനേശനും സംഘവും പിടികൂടിയത്. കൂനം റോഡിൽ ഗ്രീൻ പ്ലൈവീ വേർസ് എന്ന സ്ഥാപനത്തിൻ്റെ പിറകുവശം വെച്ച് ചീട്ടുകളിക്കിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 7670 രൂപയും പോലീസ് പിടിച്ചെടുത്തു.



