വളപട്ടണം : ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വെച്ച് സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തിൽ അശ്ലീല ആംഗ്യങ്ങളും ലൈംഗീകചേഷ്ടകളും കാണിച്ച യുവാവിനെ പോലീസ് പിടികൂടി. ചിറക്കൽ കുന്നുംക്കൈയിലെകെ. വി .റൻസിലിനെ (30) യാണ് എസ്. ഐ.പി. വികാസും സംഘവും പിടികൂടിയത്. മൂപ്പൻപ്പാറ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് യുവാവിനെ പിടികൂടി പോലീസ് കേസെടുത്തത്.



