PAYANGADI WEATHER Sunenergia adIntegra AdAds



ഇത് എങ്ങോട്ടാണ് ഈ പോക്ക്? ഇന്ത്യൻ ടെലികോം മേഖലയിൽ വീണ്ടും ഇന്റർനെറ്റ് നിരക്ക് വർദ്ധന !



ഇന്ന് മനുഷ്യന് ശ്വാസമെടുക്കുന്നത് പോലെയാണ് ഇൻ്റർനെറ്റ് ഉപയോഗം. ഓൺലൈൻ ക്ലാസുകൾ മുതൽ ചായ കുടിക്കുന്നതിനുള്ള കഫേ തിരയലുവരെ! എന്നാൽ ആ ശ്വാസത്തിന് നൽകേണ്ട വില കൂടിവരികയാണ്.


ഇന്ത്യൻ ടെലികോം വിപണിയിൽ വീണ്ടും നിരക്ക് വർധനയുടെ കാറ്റ് വീശുകയാണ്.പ്രമുഖ കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾ ഡാറ്റാ പ്ലാനുകളുടെ നിരക്കുകൾ 10 ശതമാനം വരെ ഉയർത്താൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

നിരക്ക് വർധനയുടെ സൂചനകൾ നേരത്തേ തന്നെ ലഭിച്ചിരുന്നു. ജിയോയും എയർടെല്ലും കഴിഞ്ഞ മാസം എൻട്രി ലെവൽ പ്ലാനുകൾ മാറ്റിയിരുന്നു,അതായത് ദിവസേന 1 ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകൾ നിർത്തലാക്കിയിരുന്നു.


അതിന്റെ ഫലമായി ഉപയോക്താക്കൾക്ക് ഉയർന്ന നിരക്കുള്ള പ്ലാനുകളിലേക്ക് മാറേണ്ട അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ 90% ഉപയോക്താക്കൾക്കും ആദ്യം ലഭിക്കുന്ന പ്ലാൻ ദിവസേന 1.5 ജിബി ഡാറ്റ നൽകുന്ന 299 രൂപയുടെ പാക്ക് ആണ്.

ജിയോ ഔദ്യോഗികമായി പുതിയ നിരക്ക് വർധനയ്ക്ക് തൽക്കാലം പദ്ധതികളില്ലെന്ന് പറയുന്നുണ്ടെങ്കിലും, "ഉപഭോക്താക്കളെ കൂടുതൽ ഉപയോഗിക്കാനും കൂടുതൽ പണം നൽകാനും പ്രേരിപ്പിക്കുന്നതാണു തന്ത്രം" എന്നതാണ് കമ്പനി എക്സിക്യൂട്ടീവുകളുടെ വാക്കുകൾ.

നിരക്ക് വർധനനയിൽ ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങൾക്ക് ഇത് ഇരട്ടി ബുദ്ധിമുട്ടായേക്കും. ഇന്റർനെറ്റ് ഉപയോഗം ദിനംപ്രതി ഉയരുന്ന കാലത്ത്, കുറഞ്ഞ നിരക്കിലുള്ള ഓപ്ഷനുകൾ ഇല്ലാതാകുന്നത് ടെലികോം ബില്ലുകൾ ഇരട്ടിയാക്കാനും സാധ്യതയുണ്ട്.

ഇന്റർനെറ്റ് ആണ് ഇന്ന് മനുഷ്യന്റെ ഓക്സിജൻ, അതിനാൽതന്നെ ടെലികോം കമ്പനികൾ അതിന് വില കൂട്ടുമ്പോൾ, എത്രപേർക്ക് ശ്വാസംമുട്ടും എന്ന് അറിയില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.