ചിറ്റൂർ: പാലക്കാട്ട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത്(24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ഋഷി (24), ജിതിൻ (21), ആദിത്യൻ എന്നിവർക്ക് പരിക്കേറ്റു.ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വെച്ച് രാത്രി 11 മണിയോടെയായിരുന്നു അപകടം. മരത്തിലിടിച്ച് കാർ വയലിലേക്ക് മറിയുകയായിരുന്നു. മുന്നിൽ കാട്ടുപന്നിയെ പോലുള്ള മൃഗം ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞു.



