PAYANGADI WEATHER Sunenergia adIntegra AdAds



ഭണ്ഡാരവും വലംപിരി ശംഖും കവർന്ന മോഷ്ടാവ് പയ്യന്നൂരിൽ പിടിയിൽ



കാഞ്ഞങ്ങാട്: പട്ടാപ്പകൽ ഹൊസ്ദുർഗിലെ രാജേശ്വരി മഠത്തിൽ നിന്നും ചെമ്പു ഭണ്ഡാരവും പണവുംവലം പിരി ശംഖും കവർന്ന മോഷ്ടാവ് പയ്യന്നൂരിൽ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് വെള്ളരിക്കുണ്ട് ബളാൽ സ്വദേശി ചേവിരിവീട്ടിൽ ഹരീഷിനെ (48) യാണ് ഹൊസ്ദുർഗ് സ്റ്റേഷൻ എസ്.ഐ പി.വി.രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്.

ഈ മാസം ഒന്നിനു വൈകുന്നേരം 3. 28 മണിക്കാണ് മോഷണം നടന്നത്. നിരീക്ഷണ ക്യാമറയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് ക്ഷേത്ര അംഗം കാഞ്ഞങ്ങാട്ടെ രാജേശ്വരി മഠത്തിലെ കെ. കാർത്ത്യായനി ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയിരുന്നു.കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതിയെ പയ്യന്നൂർ പോലീസിന്റെ സഹായത്തോടെ ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.