PAYANGADI WEATHER Sunenergia adIntegra AdAds



സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവ്



കണ്ണൂർ: സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ കുറവ്. സാധാരണ ലഭിക്കേണ്ടതിലും 21 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്.


കേന്ദ്ര കാലാവസ്ഥ വകുപ്പ് തുലാവര്‍ഷം കണക്കാക്കുന്ന ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 23 വരെ 348.3 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 442.8 മില്ലീ മീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്.


സംസ്ഥാനത്ത് 12 ജില്ലകളില്‍ സാധാരണയിലും കുറവ് മഴയാണ് സീസണില്‍ ഇതുവരെ ലഭിച്ചത്. കണ്ണൂര്‍ 21 ശതമാനം (278.6 മില്ലി മീറ്റര്‍), എറണാകുളം 20 (414.4), ഇടുക്കി 31 (352.9), കൊല്ലം 28 (398.6), കോഴിക്കോട് 23 (323.7), മലപ്പുറം 38 (266.1), പാലക്കാട് 30 (237.8), തൃശൂര്‍ 29 (324.3), വയനാട് 22 ശതമാനം (227.2) ആലപ്പുഴ 16 ശതമാനം (413), കാസര്‍കോട് ഒമ്പത് ശതമാനം (283.5), പത്തനംതിട്ട 15 ശതമാനം (476.1).


തിരുവനന്തപുരമാണ് കൂടുതല്‍ മഴ ലഭിച്ച ജില്ലകളില്‍ ഒന്നാമത് (515.3 മില്ലി മീറ്റര്‍). സാധാരണ ലഭിക്കേണ്ടതിലും (455.3) 13 ശതമാനം കൂടുതല്‍ മഴ ഇവിടെ ലഭിച്ചു.കോട്ടയത്ത് രണ്ട് ശതമാനം കൂടുതല്‍ മഴ ലഭിച്ചു. 507.7 മില്ലി മീറ്റര്‍ ലഭിക്കേണ്ടിടത്ത് 516.2 മില്ലി മീറ്റര്‍.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.