PAYANGADI WEATHER Sunenergia adIntegra AdAds



മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ സ്‌റ്റേഡിയം നിർമാണം ആരംഭിച്ചു; നിർമിക്കുന്നത് ദേവസ്വം ഭൂമിയിലെന്ന് ചിറക്കൽ കോവിലകം ദേവസ്വം

 


പഴയങ്ങാടി: ജില്ലാ പഞ്ചായത്തിനു കീഴിലുള്ള മാടായി ഗവ. ബോയ്സ് ഹൈസ്‌കൂളിന്റെ കളിസ്‌ഥലമായ മാടായിപ്പാറയിലെ പാളയം ഗ്രൗണ്ടിൽ ആധുനിക ‌സ്റ്റേഡിയം നിർമാണം ആരംഭിച്ചു. സ്‌റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ശുചിമുറി കെട്ടിട നിർമാണമാണു നടക്കുന്നത്. സംസ്‌ഥാന സർക്കാർ 1.50 കോടി രൂപയാണു ‌സ്റ്റേഡിയം നിർമാണത്തിന് അനുവദിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നു മന്ത്രി വി.അബ്‌ദുറഹ്‌മാനാണു പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

എന്നാൽ ദേവസ്വത്തിന്റെ ഭൂമിയിലാണു നിലവിലെ പാളയം ഗ്രൗണ്ടെന്നും ഇവിടെ ആവിഷ്കരിച്ചിട്ടുള്ള ‌സ്റ്റേഡിയം നിർമാണത്തിൽനിന്നു പിന്മാറണമെന്നുള്ള നിവേദനം എംഎൽഎയ്ക്കു നൽകിയിരുന്നെങ്കിലും സ്‌റ്റേഡിയം നിർമാണം ആരംഭിക്കുകയായിരുന്നു. ചിറക്കൽ കോവിലകത്തിന്റെ കീഴിലുള്ള മാടായിക്കാവ് ദേവസ്വത്തിന്റെ മാടായി അംശം ദേശത്തെ റിസർവേ മുപ്പതിൽ രണ്ട് എയിൽപെട്ട സ്ഥലം മാടായി ഗവ.ബോയ്‌സ് ഹൈസ്കൂൾ കളിസ്‌ഥലമായി  ഉപയോഗിക്കുന്നതാണെന്നും ഇവിടെ സ്റ്റേഡിയം നിർമിക്കുന്നതോടെ ദേവസ്വം ഭൂമി നഷ്‌ടപ്പെടുമെന്നും ഇതു സംരക്ഷിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടും ചിറക്കൽ കോവിലകം ദേവസ്വം ജില്ലാ ഭരണകൂടത്തിനു നിവേദനം നൽകിയിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.